പൊതുവിദ്യാഭ്യാസ പരിവർത്തന യാത്രയ്ക്ക് സ്വീകരണം നൽകി
1592906
Friday, September 19, 2025 6:07 AM IST
കൽപ്പറ്റ: ഇടതു സർക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്രയായ മാറ്റൊലിക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന രീതിയാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിനംപ്രതി വിവാദങ്ങൾ സൃഷ്ടിച്ച് കാതലായ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണ്. ജീവനക്കാർക്ക് അവകാശപ്പെട്ട ഡിഎ കുടിശിക, ശന്പള പരിഷ്കരണം എന്നിവ നൽകാൻ സർക്കാർ തയാറാകുന്നില്ല. ഇതിനെതിരേ നടത്തുന്ന അധ്യാപക മാർച്ച് വൻ വിജയമാക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ പി.എസ്. ഗിരീഷ് കുമാർ, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്, പി.എം. ശ്രീജിത്ത്,
പി.എസ്. മനോജ്, പി.പി. ഹരിലാൽ, ടി. ആബിദ്, എം.വി. രാജൻ, ഗൗതം ഗോകുൽദാസ്, പി.എം. ജോസ്, ടി.എൻ. സജിൻ, ബിജു മാത്യു, ഷാജു ജോണ്, ടി.എം. അനൂപ്, സി.കെ. സേതു, ഷെർലി സെബാസ്റ്റ്യൻ, ആൽഫ്രഡ് ഫ്രെഡി, നിമ റാണി, കെ. രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, കെ.സി. അനൂപ്കുമാർ, ജോണ്സണ് ഡിസിൽവ, കെ. സത്യജിത്ത് എന്നിവർ പ്രസംഗിച്ചു.