പി.കെ. സത്താറിന് സ്വീകരണം നൽകി
1592901
Friday, September 19, 2025 6:03 AM IST
സുൽത്താൻ ബത്തേരി: ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. സത്താറിന് മൂലങ്കാവിൽ നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഗ്രന്ഥശാല പ്രസിഡന്റ് സി.എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. ഉണർവ് വനിതാവേദി പ്രസിഡന്റ് ജയലക്ഷ്മി പൊന്നാട അണിയിച്ചു. കോഴിക്കോട് ദേശപോഷിണി വായനശാല പ്രസിഡന്റ് യതീന്ദ്രൻ, നാടകകൃത്ത് കെ.യു. കുര്യാക്കോസ് ,
വനിതാവേദി സെക്രട്ടറി രാധ വിജയൻ, രാധ റെജി, ജിനി ഷാജി, ഗ്രന്ഥശാല സെക്രട്ടറി എ.കെ. സ്റ്റീഫൻ, ലൈബ്രേറിയൻ ബിനോയ് എന്നിവർ പ്രസംഗിച്ചു.