ആടിക്കൊല്ലിയിൽ പ്രതിഭാസംഗമം നടത്തി
1592900
Friday, September 19, 2025 6:03 AM IST
പുൽപ്പള്ളി: ആടിക്കൊല്ലിയിൽ കുരുമുളക് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബാബു കണ്ടത്തിൻകര അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ആൻസി, മാത്യു ഉണ്ടശാംപറന്പിൽ, ജോയി പുളിക്കൽ, ജോസ് കുരീക്കാട്ടിൽ, സിജു മിറ്റത്താനി, ടോമി തേക്കുമല, ആന്റണി ചോലിക്കര എന്നിവർ പ്രസംഗിച്ചു. കേരള കാർഷിക സർവകലാശാലയിൽനിന്നും ഡോക്ടറേറ്റ് നേടിയ കൃഷി ഓഫീസർ സാന്ദ്ര മരിയ ഷാജു, എംബിബിഎസ് നേടിയ അഞ്ജലി മരിയ റോയി,
പഞ്ചഗുസ്തി ദേശീയ ചാന്പ്യൻ ജോസ് വിത്സണ്, ആടിക്കൊല്ലി ദേവമാതാ എഎൽപി സ്കൂളിൽനിന്ന് എൽഎസ്എസ് നേടിയ ഫെലിക്സ് ടോം അനീഷ്, ജോഷിറ്റ മരിയ ജോമോൻ, ജെനി സാറാ ജെറിൻ, ആഷ്ന ആറ്റ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.