മൾട്ടി സർവീസ് സെന്റർ ഉദ്ഘാടനം
1262884
Sunday, January 29, 2023 12:02 AM IST
കൽപ്പറ്റ: സർവീസ് സഹകരണ ബാങ്കിന്റെ അഗ്രി ഹിൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് യൂണിറ്റ്(മൾട്ടി സർവീസ് സെന്റർ) ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹന വായ്പാപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മണിയങ്കോട് ശാഖയിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ടി. സുരേഷ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാഡമി അവാർഡ് ജോതാവ് രമേഷ് ഉണർവിനെ ആദരിച്ചു. വി. ഹാരിസ്, വാർഡ് കൗണ്‍സിലർ എം.കെ. ഷിബു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.പി. സജോണ്‍ റിപ്പോർട്ട് അവതരിപ്പിച്ചു. കർഷകരിൽനിന്നു സംഭരിച്ച ഉത്പന്നങ്ങളുടെ ആദ്യ ഏറ്റുവാങ്ങൽ അഗ്രി ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് വി. ഹാരിസും സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ. റഫീഖും ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ. ബിജുജൻ സ്വാഗതവും ബ്രാഞ്ച് മാനേജർ കെ.പി. അജയൻ നന്ദിയും പറഞ്ഞു.