നീ​ല​ഗി​രി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Monday, January 30, 2023 10:24 PM IST
ക​ൽ​പ്പ​റ്റ: നീ​ല​ഗി​രി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. തൊ​ണ്ട​ർ​നാ​ട് പൊ​ർ​ളോം നെ​ല്ലേ​രി കി​ഴ​ക്കേ​കു​ടി​യി​ൽ ബേ​ബി​യു​ടെ മ​ക​ൻ ജി​ബി​നാ​ണ് (26) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ജോ​ബി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹം ഗൂ​ഡ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം പാ​ട​ന്ത​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​പ​ക​ടം. പാ​ട​ന്ത​റ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ.