കാൻസർ ദിനാചരണം നടത്തി
1265277
Sunday, February 5, 2023 11:55 PM IST
സുൽത്താൻ ബത്തേരി: ശ്രേയസ്, ഡോണ്‍ബോസ്കോ കോളജ്, മാർ ബസേലിയോസ് ബിഎഡ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക കാൻസർ ദിനം ആചരിച്ചു. ശ്രേയസ് കാൻസർ വിമുക്ത ഗ്രാമം പദ്ധതി ഉദ്ഘാടനം, മിത്രം സഹായധന വിതരണം, ജൽജീവൻ മിഷൻ കലണ്ടർ പ്രകാശനം, പോസ്റ്റർ രചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, ബോധവത്കരണ തെരുവുനാടകം, റാലി, ആസ്റ്റർ വിംസിന്റെ നേതൃത്വത്തിൽ ക്ലാസ്, എന്നിവ നടത്തി. നഗരസഭ ചെയർമാൻ ടികെ. രമേശ് ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു.
എൽസി പൗലോസ്, അഡ്വ.ഫാ. ബെന്നി ഇടയത്ത്, രാധ രവീന്ദ്രൻ, ഡോ.ഷാനവാസ് പള്ളിവയൽ, ദീപ എൽസി, ജോർജ് മാസ്റ്റർ,ലില്ലി വർഗീസ് എന്നിവർ പ്രസംഗിച്ചു. 2024 ജനവുരി 31 വരെ നീളുന്നതാണ് കാൻസർ വിമുക്തഗ്രാമം പദ്ധതി. ബോധവത്കരണം, തെരുവുനാടകം, മെഡിക്കൽ ക്യാന്പ്, കാൻസർ നിർണയ ക്യാന്പ്, കേശദാനം, റാലി തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.