ഇഞ്ചിയുടെ പണം ചോദിച്ച കർഷകനെ വ്യാപാരി മർദിച്ചതായി പരാതി
1265781
Tuesday, February 7, 2023 11:27 PM IST
പുൽപ്പള്ളി: ഇഞ്ചിയുടെ പണം ചോദിച്ച കർഷകനെ വ്യാപാരി മർദിച്ചതായി പരാതി. സീതാമൗണ്ട് സ്വദേശി സിജുവിനാണ്(48) മർദനമേറ്റത്. കർണാടകയിലെ അംബാപുര മഥൂരിലാണ് സംഭവം. വ്യാപാരി മാനന്തവാടിയിൽനിന്നു ആളുകളെ കൂട്ടി മഥൂരിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് സിജു ജയ്പുര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കർഷകനെ മർദിച്ച സംഭവത്തിൽ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിഷേധിച്ചു. വ്യാപാരിക്കും കൂട്ടാളികൾക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.എൽ. അജയകുമാർ, കണ്‍വീനർ എസ്.എം. റസാഖ്, ജോയിന്റ് കണ്‍വീനർ എം.സി. ഫൈസൽ, ട്രഷറർ പി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.