ദ്വാരകയിൽ മേൽപ്പാലം വേണം: വ്യാപാരി വ്യവസായി സമിതി
1265785
Tuesday, February 7, 2023 11:28 PM IST
മാനന്തവാടി: ദ്വാരകയിൽ മേൽപ്പാലം വേണമെന്ന് വ്യാപാരി വ്യവസായി സമിതി ദ്വാരക കമ്മിറ്റി ആവശ്യപ്പെട്ടു. ഇടവക പഞ്ചായത്തിൽ പ്രധാനപ്പെട്ട പ്രദേശമായ ദ്വാരക ടൗണിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിലേറെ സാംസ്കാരിക നിലയങ്ങളും പള്ളികളും മറ്റു ഗവണ്ന്റെ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ദ്വാരക ടൗണിൽ മേൽപ്പാലം അത്യാവശ്യമാണ്. നാലായിരത്തിലധികം വിദ്യാർഥികൾ ദിവസവും വന്നു പോകുന്ന ദ്വാരകിൽ രാവിലെയും വൈകുന്നേരവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി വാഹനാപകടങ്ങളും പതിവാണ്.
ഈ സാഹചര്യം കണക്കിലെടുത്ത് ടൗണിൽ മേൽപ്പാലം നിർമിക്കാനുള്ള നടപടികൾ ഉണ്ടാകണം, ടൗണിലെ തിരക്കുകൾ കുറയ്ക്കാൻ ട്രാഫിക് സംവിധാനങ്ങൾ മാറ്റണം, ടൗണിലെ കടകളുടെ മുന്പിലെ ടാക്സി വാഹനങ്ങളുടെ പാർക്കിംഗിന് സൗകര്യപ്രദമായസ്ഥലം കണ്ടെത്തണം, നിരത്തുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കാൻ അധികാരികൾ തയാറാകുന്നില്ല. ശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്ന് ദ്വാരക യൂണിറ്റ് ആവശ്യപ്പെട്ടു. നിർദേശങ്ങൾ അടങ്ങിയ രേഖ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബിന് നൽകി. ഏരിയ സെക്രട്ടറി സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കരീം സെക്രട്ടറി മാണി തലച്ചിറ, പി.സി. ബിനു എന്നിവർ പ്രസംഗിച്ചു.