അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകി
1273977
Friday, March 3, 2023 11:50 PM IST
പുൽപ്പള്ളി: എംകെആർഎം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ 2022 അധ്യയന വർഷത്തിൽ ബിരുദ, ബിരുദാനന്തരതലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. ചീഫ് ഗസ്റ്റും കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ അവാർഡ് വിതരണം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. പ്രഫ.എം.എം. സലീൽ, പ്രഫ.കെ.സി. ഏബ്രാഹം, അസി.പ്രഫസർമാരായ പി.വി. നീതു, സി. സ്മിത, പി.ആർ. ബിന്ദു, അഞ്ജു ഗോപിനാഥ്, പി.ആർ. ആതിര, നിഖിൽ കെ. സണ്ണി, സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്സ്, കോളജ് യൂണിയൻ ചെയർമാൻ വി. വിതുൽ, യുയുസി സായന്ത് അശോക്, ഫൈൻ ആർട്സ് സെക്രട്ടറി അനുശ്രീ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.