ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും
Friday, March 17, 2023 12:07 AM IST
പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വി​ലെ പ​ന്പ് ഹൗ​സി​ന്‍റെ ലീ​ഡിം​ഗ് ചാ​ന​ലും കി​ണ​റും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നാ​ൽ 18, 19, 20 തി​യ​തി​ക​ളി​ൽ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ബ​നി പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

അ​വ​ധി​ക്കാ​ല കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: സി​ഡി​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. പി​എ​ച്ച്പി, പൈ​ത​ണ്‍, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, റോ​ബോ​ട്ടി​ക്സ്, വീ​ഡി​യോ സ​ർ​വൈ​ല​ൻ​സ് തു​ട​ങ്ങി പ​തി​നെ​ട്ടോ​ളം കോ​ഴ്സു​ക​ളി​ലാ​ണ് സി​ഡി​റ്റി​ന്‍റെ അം​ഗീ​കൃ​ത പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ഏ​പ്രി​ൽ ഒ​ന്നി​നു ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്റ്റ​ഡി മെ​റ്റീ​രി​യ​ലും, സ്കൂ​ൾ ബാ​ഗും സൗ​ജ​ന്യ​മാ​യി ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​ൽ മി​ക​വു​കാ​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക അ​വാ​ർ​ഡും ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.tte.cdti.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 0471 2322100, 2321360.

അ​ഗ്നി​വീ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ്

ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലേ​ക്കു​ള​ള അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി. ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ർ​ക്ക് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സ് (എ​ആ​ർ​ഒ) കോ​ഴി​ക്കോ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ഹെ​ൽ​പ്ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍: 04936 202668, 04936 202251.