വൃക്കരോഗ നിർണയ ക്യാന്പ് നടത്തി
1279003
Sunday, March 19, 2023 1:11 AM IST
തരിയോട്: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൃക്കരോഗ നിർണയ ക്യാന്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ഷിബു പോൾ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.വിൻസന്റ് ജോർജ് നന്ദിയും പറഞ്ഞു. 200 ഓളം പേർ ക്യാന്പ് പ്രയോജനപ്പെടുത്തി.