ശിൽപശാല നടത്തി
1280334
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ടീം ബിൽഡിംഗ് ശിൽപശാല സംഘടിപ്പിച്ചു.
സുൽത്താൻ ബത്തേരി ശ്രേയസ് ഹാളിൽ മൂന്നു ദിവസങ്ങളിലായി നടന്ന ശിൽപശാലയുടെ സമാപനം സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ അവലോകനം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, സ്റ്റേറ്റ് ഫാക്കൽട്ടിമാരായ സി.പി. സുരേഷ് ബാബു, വി.ടി. വിനോദ്, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 21 ആരോഗ്യ ഉപകേന്ദ്രങ്ങളുടെ കീഴിലുള്ള അംഗങ്ങൾ പങ്കെടുത്തു.