ഗൂഡല്ലൂർ: രാഹുൽഗാന്ധിക്കെതിരായ പാർലമെന്റ് സെക്രട്ടേറിയറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനവും ധർണയും നടത്തി. ഗാന്ധി മൈതാനിയിൽ നടന്ന ധർണയിൽ പാർട്ടി താലൂക്ക് പ്രസിഡന്റ് കെ. ഹംസ അധ്യക്ഷത വഹിച്ചു. എൻ.എ. അഷ്റഫ്, മുഹമ്മദ് സഫി, എം.കെ. രവി, ഷാജി ഉപ്പട്ടി, ശിവരാജ് എന്നിവർ പ്രസംഗിച്ചു. മണ്ഡപം ഷാജി, മുഹമ്മദ് റാഫി, ഇബ്നു, വിമൽ, ജോസ്കുട്ടി, അവറാച്ചൻ, ടി.കെ. നാരായണൻ, അസൈനാർ, അപ്പച്ചായി, ബാബു, മുജീബ് കാമരാജ്, സുകുമാരൻ, യാസീൻ, സിദ്ദീഖ്, ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.