കെഎസ്കെടിയു മാർച്ചും ധർണയും നടത്തി
1281678
Tuesday, March 28, 2023 12:15 AM IST
മാനന്തവാടി: കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് കെഎസ്കെടിയു മാർച്ചും ധർണയും നടത്തി. മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ സമരം കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് കെ. ഷെമീർ ഉദ്ഘാടനം ചെയ്തു.
സി.ടി. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തിരുത്തുക.
കർഷക തൊഴിലാളി പെൻഷന് കേന്ദ്ര വിഹിതം അനുവദിക്കുക, കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തിയായിരുന്നു സമരം. എ. ഉണ്ണികൃഷ്ണൻ, പി.വി. ബാലകൃഷ്ണൻ, ജി.കെ. സുരേന്ദ്രൻ, ഷൈലാ ജോസ് എന്നിവർ പ്രസംഗിച്ചു.