ചെറ്റപ്പാലത്ത് സാന്ത്വന പരിചരണ കേന്ദ്രം പ്രവർത്തനം തുടങ്ങി
1282302
Thursday, March 30, 2023 12:14 AM IST
പുൽപ്പള്ളി: ചെറ്റപ്പാലത്ത് ശേയസിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ശേയസ് മേഖലാ ഡയറക്ടർ ഫാ.മാത്യു മുണ്ടോകൂടിയിൽ അധ്യക്ഷത വഹിച്ചു.
എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലുങ്കൽ, ഫാ.ജോണ് വെളിയിൽ, മേഖലാ കോ ഓർഡിനേറ്റർ ഷാൻസണ്, പഞ്ചായത്തംഗം ബാബു കണ്ടത്തിൻകര, ബിനി തോമസ്, ജിൻസി, ബിനോ,സിജോ, മാത്യു, ശശി, സലീൽ, സോസിയ എന്നിവർ പ്രസംഗിച്ചു.