‘ഇപിഎഫ് മിനിമം പെൻഷൻ 9,000 രൂപയാക്കണം’
1282305
Thursday, March 30, 2023 12:15 AM IST
കൽപ്പറ്റ: ഇപിഎഫ് പ്രതിമാസ മിനിമം പെൻഷൻ 9,000 രൂപയാക്കണമെന്ന് തലപ്പുഴ അസംബ്രൂക്ക് എസ്റ്റേറ്റ് റിട്ട.ജീവനക്കാരൻ ടി.ജി. കുട്ടികൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇപിഎഫ് പെൻഷൻ ഗുണഭോക്താക്കളിൽ ലക്ഷക്കണക്കിനു ആളുകൾക്ക് ആയിരം രൂപ പോലും പെൻഷൻ കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ സർവീസിൽനിന്നു പിരിഞ്ഞവർക്കു മാന്യമായ തുക പെൻഷൻ ലഭിക്കുന്പോൾ ഇപിഎഫ് പെൻഷൻകാർക്കു തുച്ഛമായ തുകയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലേക്ക് കേന്ദ്ര സർക്കാർ കണ്ണുതുറക്കണമെന്നും കുട്ടികൃഷ്ണൻ ആവശ്യപ്പെട്ടു.