നാഷണൽ സിവിൽ സർവീസസ് മീറ്റ്: സുപ്രിയയ്ക്ക് മികച്ച വിജയം
1282317
Thursday, March 30, 2023 12:16 AM IST
കൽപ്പറ്റ: മഹാരാഷ്ട്ര പൂനെ ബാലേവാടി ഛത്രപതി ശിവജി സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ സിവിൽ സർവീസസ് അത് ലറ്റിക് ചാന്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നും എ. സുപ്രിയ 400, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ വെങ്കല മെഡൽ സ്വന്തമാക്കി. ജില്ലാ, സംസ്ഥാന തലങ്ങളിൽ സ്വർണം നേടിയാണ് ദേശീയ തലത്തിൽ മത്സരിച്ചത്. പനമരം കൃഷ്ണന്മൂല സ്വദേശിയായ സുപ്രിയ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ജീവനക്കാരിയാണ്.
മഹാരാഷ്ട്ര സർക്കാർ കൃഷി മന്ത്രി അബ്ദുൾ സത്താർ അബ്ദുൾ നബി മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഒരു തവണ ദേശീയ തലത്തിൽ 200 മീറ്ററിൽ വെള്ളി മെഡലും സുപ്രിയ നേടിയിട്ടുണ്ട്.