വന്യമൃഗശല്യ; കിസാൻസഭ പാർലമെന്റ് മാർച്ച് ഇന്ന്
1282697
Thursday, March 30, 2023 11:57 PM IST
കൽപ്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്റ് നടത്ത് നടത്തും. 1972ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യർക്ക് പ്രഥമ പരിഗണന നൽകി ഭേദഗതി ചെയ്യുക, നഷ്ടപരിഹാര തുക ഉയർത്തുക, കാടും നാടും വേർത്തിരിക്കുക, മനുഷ്യനെയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുക, ബഫർ സോണ്‍ കാട്ടിനുള്ളിൽ നിജപ്പെടുത്തുക, വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സർക്കാർ ജോലി നൽകുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വയനാട്ടിൽ നിന്നുള്ള 150 പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. എംപിമാരയ ബിനോയ് വിശ്വം, പി. സന്തോഷ്കുമാർ എന്നിവരും സമരത്തിൽ പങ്കെടുക്കും.