നാട്ടുചന്ത പ്രവർത്തനം തുടങ്ങി
1282701
Thursday, March 30, 2023 11:57 PM IST
കൽപ്പറ്റ: എൻഎംഡിസിയിൽ നാട്ടുചന്ത പ്രവർത്തനം തുടങ്ങി. കൃഷി മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കർഷകർ സംരംഭകരും ആകുന്നത് വരുമാനം വർധിക്കുന്നതിനു ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. എൻഎംഡിസി വൈസ് ചെയർപേഴ്സണ്‍ ടി.ജി. ബീന അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ഒ. ബിന്ദു, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, കേരള എഫ്പിഒ കണ്‍സോർഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടിൽ, നെക്സ്റ്റോർ ഗ്ലോബൽ ടെക് ഡയറക്ടർ കെ. രാജേഷ്, വാസുകി ഫാർമേഴ്സ് സൊസൈറ്റി ചെയർമാൻ സജി കാവനാക്കുടി എന്നിവർ പ്രസംഗിച്ചു.
നബാർഡിന്റെ ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ നാട്ടുചന്ത കോവിഡിനുശേഷം ആദ്യമായാണ് വീണ്ടും സജീവമാകുന്നത്. എൻഎംഡിസി, എഫ്പിഒ കണ്‍സോർഷ്യം, നെക്സ്റ്റോർ ഗ്ലോബൽ ടെക്കിന്റെ കൃഷി അനുബന്ധ വിഭാഗമായ ഫുഡ് കെയർ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നാട്ടുചന്ത പ്രവർത്തനം.