കല്ലോടി സ്കൂളിൽ കുട്ടികളുടെ ആർട്ട് ഗാലറി തുടങ്ങി
1282702
Thursday, March 30, 2023 11:57 PM IST
കല്ലോടി: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ’ക്ലിന്റ്’ എന്ന പേരിൽ കുട്ടികളുടെ ആർട്ട് ഗാലറി പ്രവർത്തനം തുടങ്ങി. ജലച്ചായം, എണ്ണച്ചായം, പെൻസിൽ, ക്രയോണ്‍സ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയാറാക്കിയ ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശനത്തിനു വച്ചിരിക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വി.പി. സമന്യയുടേതാണ് ഏതാനും ചിത്രങ്ങൾ.
മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, പ്രിൻസിപ്പൽ എ. ബ്രിജേഷ്ബാബു, ബിആർസി ട്രെയ്നർ മുജീബ് റഹ്മാൻ, പിടിഎ പ്രസിഡന്റ് ബിനു എം. രാജൻ, മദർ പിടിഎ പ്രസിഡന്റ് രമ്യ, ചിത്രകലാധ്യാപകൻ ബോബി സഞ്ജീവ്, മുൻ ചിത്രകലാധ്യാപിക ഗ്രേസി ജോർജ്, സ്റ്റാഫ് സെക്രട്ടറി നജീബ് മണ്ണാർ, സ്കൂൾ ലീഡർ ഇ.എസ്. ദേവേന്ദു എന്നിവർ പ്രസംഗിച്ചു.