രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം: പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി
1283300
Saturday, April 1, 2023 11:28 PM IST
കൽപ്പറ്റ: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിയിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് ധർണ നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ കീഴ്ശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വിപിനചന്ദ്രൻ, ഇ.ടി. സെബാസ്റ്റ്യൻ, ടി.ജെ. സക്കറിയ, പി. ജോസഫ്, കെ. ശശികുമാർ, ടി.ഒ. റൈമണ്, എൻ.ഡി. ജോർജ്, കെ. രാധാകൃഷ്ണൻ, വി.ആർ. ശിവൻ, നളിനി ശിവൻ, വി. രാമനുണ്ണി, സി.പി. പുഷ്പലത, രമേശൻ മാണിക്യൻ, പി.കെ. സുകുമാരൻ, കെ.എൽ. തോമസ്, സുരേഷ്ബാബു വാളാൽ, മോളി, കെ. സുബ്രഹ്മണ്യൻ, സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു.