ബ​ത്തേ​രി​യി​ൽ മി​നി മാ​ര​ത്ത​ണ്‍ നാ​ളെ
Tuesday, May 30, 2023 12:30 AM IST
ക​ൽ​പ്പ​റ്റ: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യ 31ന് ​ബ​ത്തേ​രി​യ​ൽ മി​നി മാ​ര​ത്ത​ണ്‍ ന​ട​ക്കും. ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​വും ബ​ത്തേ​രി വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബ്ബും ഐ​എം​എ ബ​ത്തേ​രി ബ്രാ​ഞ്ചും സം​യു​ക്ത​മാ​യാ​ണ് മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 31 ന് ​രാ​വി​ലെ 7.30 ന് ​അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് ബ​ത്തേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കും.
മ​ത്സ​രം ര​ണ്ട് വി​ഭാ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. 15 നും 30 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ ഒ​ന്നാം വി​ഭാ​ഗ​വും 30 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ ര​ണ്ടാം വി​ഭാ​ഗ​വു​മാ​ണ്. അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ൽ, അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം സെ​ന്‍റ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലും 9947696879, 9562902283 എ​ന്നീ ന​ന്പ​റു​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. 31 ന് ​രാ​വി​ലെ 7.30ന് ​സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. സൈ​ക്യാ​ട്രി​സ്റ്റ് ഡോ.​ജോ ടു​ട്ടു ജോ​ർ​ജ്, സൈ​ക്കോ​ള​ജി​സ്റ്റ് കൈ​ലാ​സ് ബേ​ബി, പി​ആ​ർ​ഒ പി.​വി. പ്ര​നൂ​പ്, സി.​എ​സ്. ജോ​ബി​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജെഎ​സ്എ​സ് മ​ഠാ​ധി​പ​തി പു​ൽ​പ്പ​ള്ളി
സ​ന്ദ​ർ​ശ​നം ന​ട​ത്തും

പു​ൽ​പ്പ​ള്ളി: ഗു​ണ്ട​ൽ​പേ​ട്ട് - ബ​ത്തേ​രി റൂ​ട്ടി​ലെ രാ​ത്രി യാ​ത്ര നി​രോ​ധ​നം, റെ​യി​ൽ സ​ർ​വേ തു​ട​ങ്ങി​യ ജി​ല്ല​യി​ലെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് പ​ഠി​ക്കു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​ക​ളു​ൾ​പ്പ​ടെ​യു​ള്ള​വ​രെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​ന്ന​തി​നു​മാ​യി 31ന് ​മൈ​സൂ​ർ ജെഎ​സ്എ​സ് മ​ഠാ​ധി​പ​തി ജ​ഗ​ത്ഗു​രു ശ്രീ ​ശ്രീ ശി​വ​രാ​ത്രി​ശ്വ​ര ദേ​ശീ​കേ​ന്ദ്ര മ​ഹാ സ്വാ​മി​ജി പു​ൽ​പ്പ​ള്ളി​യി​ലെ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​കളായവി.​ആ​ർ. സ​തീ​ഷ്, ഇ.​എ​ൻ. ശി​വ​ദാ​സ്, സി.​പി. വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​ർ വാർത്താസമ്മേളനത്തിൽ പ​റ​ഞ്ഞു.