ആ​ധാ​ർ മെ​ഗാ ഡ്രൈ​വ് ന​ട​ത്തും
Saturday, June 3, 2023 12:11 AM IST
ക​ൽ​പ്പ​റ്റ: 10 വ​ർ​ഷം മു​ന്പ് എ​ടു​ത്ത ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ആ​ധാ​ർ മെ​ഗാ ഡ്രൈ​വ് ന​ട​ത്തും.

ഡ്രൈ​വി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ധാ​ർ മോ​ണി​റ്റ​റിം​ഗ് യോ​ഗം ചേ​ർ​ന്നു.

അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ് ത​യാ​റാ​ക്കി​യ കാ​ന്പ​യി​ൻ പോ​സ്റ്റ​ർ യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ള​ക്ട​റേ​റ്റ്, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മെ​ഗാ ഡ്രൈ​വ് ന​ട​ത്തു​ക.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. യു​ഐ​ഡി​എ​ഐ കേ​ര​ള ഡ​യ​റ​ക്ട​ർ വി​നോ​ദ് ജേ​ക്ക​ബ് ജോ​ണ്‍, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ധാ​ർ എ​ന്‍റോ​ൾ​മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളാ​യ അ​ക്ഷ​യ, ബാ​ങ്ക്, ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.