പൂ​പ്പൊ​ലി അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി; ആ​ർ​എ​ആ​ർ​എ​സി​ലെ സി​പി​ഐ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Sunday, June 4, 2023 7:35 AM IST
അ​ന്പ​ല​വ​യ​ൽ: മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഫാ​മി​നു മു​ന്നി​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രു വി​ഭാ​ഗം സി​പി​ഐ ന​തൃ​ത്വ​ത്തി​ൽ എ​ട്ടു​ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പു​ഷ്പോ​ത്സ​വം ന​ട​ത്തി​പ്പി​ലു​ണ്ടാ​യ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ സ​മ​ര​മാ​ണ് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ന​ൽ​കി​യ ഉ​റ​പ്പു​ക​ളെ​ത്തു​ട​ർ​ന്നു നി​ർ​ത്തി​യ​ത്.

പു​ഷ്പോ​ത്സ​വം ന​ട​ത്തി​പ്പി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ.​സ​ക്കീ​ർ ഹു​സൈ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സ​മ​ര​ക്കാ​രെ മ​ന്ത്രി അ​റി​യി​ച്ചു. ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് 47 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്നും ഫാ​മി​ലെ ഒ​ഴി​വു​ക​ളി​ൽ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.