ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Saturday, September 23, 2023 12:18 AM IST
കേ​ണി​ച്ചി​റ:​ശി​വ​ഗി​രി മ​ഠം ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ശ്രീ​നാ​രാ​യ​ണ ഗു​രു​സേ​വാ​ശ്ര​മ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​മാ​ധി ദി​നം ആ​ച​രി​ച്ചു.

ശ്രീ​നാ​രാ​യ​ണ ഗു​രു​സേ​വാ​ശ്ര​മാ​ധി​പ മാ​താ നാ​രാ​യ​ണ ചൈ​ത​ന്യ​മ​യി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹാ​ഗു​രു​പൂ​ജ, ഗു​രു​ദേ​വ ഭ​ക്തി​ഗാ​നാ​ലാ​പ​നം, ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, ഗു​രു​ധ​ർ​മം എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ന്നു. സി.​കെ. ദി​വാ​ക​ര​ൻ, സി.​എ​ൻ. പ​വി​ത്ര​ൻ, കെ.​ആ​ർ. ഗോ​പി, സി.​കെ. മാ​ധ​വ​ൻ, പി.​ഐ. നാ​രാ​യ​ണ​ൻ, കെ.​കെ. രാ​ഘ​വ​ൻ, കെ.​ആ​ർ. സ​ദാ​ന​ന്ദ​ൻ, ഓ​മ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.