കൽപ്പറ്റ: ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കൽ, കർമ പദ്ധതി തയാറാക്കൽ എന്നിവയുടെ ഭാഗമായി പൂക്കോട് വെറ്ററിനറി സർവകലാശാല കാന്പസിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ വിവര ശേഖരണം നടത്തി. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു.
ബിഎംസി കണ്‍വീനർ സി. അശോകൻ, എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ.ആർ.എൽ. രതീഷ്, ആർ. രവിചന്ദ്രൻ, പി. അനിൽകുമാർ, വാർഡ് കണ്‍വീനർ അശോകൻ, ടെസി പോൾ, വന്യജീവി ഗവേഷകൻ ഡോ.റോഷ്നാഥ്, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ പി.ആർ. ശ്രീരാജ്, എൻ.എൻ. പ്രവീണ്‍, എൻഎസ്എസ് യൂണിറ്റ് ലീഡർ സാറാ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.