കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജിനും നിവേദനം നൽകി.
ഉരുൾപൊട്ടലിൽ പരിക്കേറ്റവരിൽ പലരും പൂർണമായി സുഖം പ്രാപിച്ചിട്ടില്ല. വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നവർ ചെലവിനു പണമില്ലാതെ വിഷമത്തിലാണ്. ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കുകയോ കാരുണ്യ ബെനവലന്റ് ഫണ്ടിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നത് ദുരന്തബാധിതർക്ക് ഗുണം ചെയ്യുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.