ഗൂഡല്ലൂർ: സർക്കാർ സൗജന്യമായി അനുവദിച്ച സൈക്കിൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 393 വിദ്യാർഥികൾക്ക് വിതരണം ചെയ്തു. മുൻ എംഎൽഎ എം. ദ്രാവിഡമണി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക യോഗേശ്വരി, വാർഡ് കൗണ്‍സിലർ വെണ്ണില, ഡിഎംകെ നഗരസഭാ സെക്രട്ടറി ഇളഞ്ചഴിയൻ, രാമമൂർത്തി, ചന്ദ്ര എന്നിവർ പങ്കെടുത്തു.