മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത പ്രദേശങ്ങളിലെ വൃക്കരോഗികൾക്ക് മലപ്പുറം തിരുവാലി പഞ്ചായത്ത് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലൈസർ ഉൾപ്പടുന്ന മെഡിക്കൽ കിറ്റ് നൽകി.
മേപ്പാടി പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ബി. നാസർ ഉദ്ഘാടനം ചെയ്തു. യഹ്യാഖാൻ തലക്കൽ അധ്യക്ഷത വഹിച്ചു. മമ്മൂട്ടി അഞ്ചുകുന്ന്, ഷഹീൻ അഹമ്മദ്, ഫസീമുദ്ദീൻ, ടി. ഉസ്മാൻ, സി. ഷിഹാബ്, വാർഡ് അംഗം സി. നൂറുദ്ദീൻ, അസ്്ലം അലി, കെ. ആസിഫ് മൻസൂർ മുണ്ടക്കൈ എന്നിവർ പ്രസംഗിച്ചു.