തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: കോണ്‍ഗ്രസ് ഗൃഹസന്ദർശനം 29 മുതൽ
1585324
Thursday, August 21, 2025 5:53 AM IST
കൽപ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായി 29,30,31 തീയതികളിൽ ജില്ലയിൽ ഗൃഹസന്ദർശനം സംഘടിപ്പിക്കാൻ ഡിസിസി ജനറൽ ബോഡി യോഗം തീരുമാനിച്ചു.
നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനത്തിൽ പങ്കെടുക്കും. വോട്ട് കവർച്ചയ്ക്കെതിരേ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കാന്പയിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പി.കെ. ജയലക്ഷ്മി, യുഡിഎഫ് കണ്‍വീനർ പി. ടി. ഗോപാലക്കുറുപ്പ്, കെ.എൽ. പൗലോസ്, സി.പി. വർഗീസ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ടി.ജെ. ഐസക്, എം.ജി. ബിജു, അഡ്വ. രാജേഷ്കുമാർ, ബിനു തോമസ്, നിസി അഹമ്മദ്, പി.ഡി. സജി, കെ.ഇ. വിനയൻ, സംഷാദ് മരക്കാർ
, എൻ.കെ. വർഗീസ്, കമ്മന മോഹൻ, ഇ. വി. ഏബ്രഹാം, എച്ച്.ബി. പ്രദീപ്, പി.വി. ജോർജ്, ബി. സുരേഷ്ബാബു, പോൾസണ്‍ കൂവക്കൽ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, എ.എ. നിശാന്ത്, ജിത്സൻ തൂപ്പുങ്കര, ശോഭനകുമാരി, ജിനി തോമസ്, ഡിന്റോ ജോസ്, സുരേഷ്ബാബു വാളൽ എന്നിവർ പ്രസംഗിച്ചു.