കൂടിച്ചേരലുകൾ വയോജനങ്ങളുടെ ഉല്ലാസത്തിന് സഹായകരമെന്ന് എംഎൽഎ
1585714
Friday, August 22, 2025 5:47 AM IST
പുൽപ്പള്ളി: ജീവിതത്തിലെ അനുഭവപരിജ്ഞാനങ്ങൾ വയോജനങ്ങൾക്ക് പുതുതലമുറയ്ക്ക് പകർന്നുനൽകാൻ കഴിയുമെന്നും അത് സമൂഹത്തിന് മുതൽക്കൂട്ടാകുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നടത്തിയ വയോജന സംഗമം സുകൃതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കൂടിച്ചേരലുകൾ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒത്തൊരുമ വർധിപ്പിക്കുന്നതിനും സഹായകമാണെന്നും വയോജന സംഗമം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി മുഴുവൻ വയോജനങ്ങളെയും പങ്കെടുപ്പിച്ച് കബനി ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ 80 മുതൽ 100 വയസ് വരെയുള്ള വയോജനങ്ങളെ ആദരിച്ചു. സഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശോഭന സുകു, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷ തന്പി, ബീന ജോസ്, ബിന്ദു പ്രകാശ്, എ.എൻ. സുശീല, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീദേവി മുല്ലയ്ക്കൽ, ജോളി നരിതൂക്കിൽ, എം.ടി. കരുണാകരൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അനിൽ സി. കുമാർ, മണി പാന്പനാൽ, ജോമറ്റ് കോതവഴിക്കൽ, ജോഷി ചാരുവേലിൽ,
രാജു തോണിക്കടവ്, ബാബു തോമസ്, സോജീഷ് സോമൻ, ഉഷ ബേബി, സുശീല സുബ്രഹ്മണ്യൻ, രജിത്ര ബാബുരാജ്, സിന്ധു ബാബു, ഐസിഡിഎസ് സൂപ്പർവൈസർ എം.വി. റെജീന, സിഡിഎസ് ചെയർപേഴ്സണ് ശ്യാമള രവി എന്നിവർ പ്രസംഗിച്ചു.