ഗ്രന്ഥാലോകം കാന്പയിൻ
1585326
Thursday, August 21, 2025 5:53 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ മുഖമാസിക "ഗ്രന്ഥാലോകം' വാർഷിക വരിസംഖ്യ കാന്പയിൻ വൈത്തിരി താലൂക്കുതല ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കെ. രഞ്ജിത്ത് ഗ്രന്ഥാലോകത്തിന്റെ ആദ്യ വാർഷിക വരിസംഖ്യ കൗണ്‍സിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ദേവകുമാറിന് കൈമാറി.
ഡോ. അന്പിചിറയിൽ രചിച്ച "ഓർമമരത്തണലിൽ' എന്ന പുസ്തകം താലൂക്കിലെ മുഴുവൻ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ കെ.ഡി. സുദർശൻ, പി. ബിജു, എം.കെ. ജയിംസ്, പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.