വയനാട്ടിലെ ആരോഗ്യരംഗം: പ്രിയങ്ക ഗാന്ധി കേന്ദ്ര മന്ത്രിയെ നേരിൽക്കണ്ടു
1585718
Friday, August 22, 2025 5:47 AM IST
കൽപ്പറ്റ: വയനാട്ടിൽ ആരോഗ്യമേഖലയുടെ വികസനം ത്വരിതപ്പെടുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ നേരിൽക്കണ്ട് അഭ്യർഥിച്ചു.
വയനാട്ടിൽ പൂർണ സജ്ജമായ മെഡിക്കൽ കോളജ് ആശുപത്രി ഇല്ലാത്തതുമൂലം ജനം അനുഭവിക്കുന്ന പ്രയാസം എംപി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.
ഇക്കാര്യങ്ങളിൽ എംപി നേരത്തേ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിരുന്നു. എംപിമാരായ ഷാഫി പറന്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർ പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു.