ഊട്ടി: കു​ന്നൂ​ർ സേ​ലാ​സി​ൽ പൊ​തു​മ​രാ​മ​ത്തി​ന്‍റെ ഇ​രു​ന്പ് ക​ന്പി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 200 മീ​റ്റ​ർ ക​ന്പി​യാ​ണ് മോ​ഷ്ടി​ച്ച​ത്.

ചേ​ര​ന്പാ​ടി സ്വ​ദേ​ശി ശി​വ​കു​മാ​ർ (38), പു​നി​യ​മൂ​ർ​ത്തി (45), സ​ന്താ​നം (43) എ​ന്നി​വ​രെ​യാ​ണ് കൊ​ല​കൊ​ന്പ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.