എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
1585721
Friday, August 22, 2025 5:47 AM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിർമാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു.
പൊൻകുഴി നായ്ക ഉന്നതിയിൽ (മാധവൻ) ദൈവപ്പുര നിർമിക്കാൻ എട്ട് ലക്ഷം രൂപയുടെ പദ്ധതിക്കും നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ആതിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് രണ്ടാം നില നിർമിക്കാൻ പ്രത്യേക വികസന നിധിയിൽ നിന്ന് ഒന്പത് ലക്ഷം രൂപ അനുവദിക്കാനും അന്പലവയൽ ഗ്രാമപഞ്ചായത്തിലെ മട്ടപ്പാറ ട്രൈബൽ ഹോസ്റ്റൽ പരിസരത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പ്രത്യേക വികസന നിധിയിൽ നിന്ന് 1.90 ലക്ഷം രൂപയും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ മാടപ്പള്ളികുന്ന് കവലയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.88 ലക്ഷം രൂപയും അനുവദിക്കാനും ഭരണാനുമതി നൽകി.
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ ഓണിവയൽ റോഡ് കോണ്ക്രീറ്റ് ചെയ്യുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ ഭരണാനുമതിയായി.