ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ഉ​യ​രു​ന്ന സ്വ​പ്ന ഭ​വ​ന​ങ്ങ​ളി​ൽ മൂ​ന്ന് വീ​ടു​ക​ളു​ടെ കൂ​ടി വാ​ർ​പ്പ് ക​ഴി​ഞ്ഞു. മാ​തൃ​ക വീ​ടി​ന്‍റെ നി​ർ​മാ​ണം ജൂ​ലൈ 30ന് ​പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ൽ​സ്റ്റ​ണി​ൽ അ​ഞ്ച് സോ​ണു​ക​ളി​ലാ​യി ആ​കെ 410 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ദ്യ സോ​ണി​ൽ 140, ര​ണ്ടാം സോ​ണി​ൽ 51, മൂ​ന്നാം സോ​ണി​ൽ 55, നാ​ലാം സോ​ണി​ൽ 51, അ​ഞ്ചാം സോ​ണി​ൽ 113 വീ​ടു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 252 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ക്ലി​യ​റിം​ഗ് ആ​ൻ​ഡ് ഗ്ര​ബ്ബിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. 103 വീ​ടു​ക​ളു​ടെ കോ​ണ്‍ പെ​ന​ട്രേ​ഷ​ൻ ടെ​സ്റ്റ് (മ​ണ്ണി​ന്‍റെ ഘ​ട​ന പ​രി​ശോ​ധി​ക്കു​ന്ന​ത്), 51 വീ​ടു​ക​ളു​ടെ പ്ലെ​യി​ൻ സി​മ​ന്‍റ് കോ​ണ്‍​ക്രീ​റ്റ് എ​ന്നി​വ​യും പൂ​ർ​ത്തി​യാ​യി. 187 വീ​ടു​ക​ൾ​ക്ക് ഏ​ഴ് സെ​ന്‍റ് വീ​തി​യു​ള്ള ഭൂ​മി​യി​ലേ​ക്ക് അ​തി​രു​ക​ൾ നി​ശ്ച​യി​ച്ചു.

നി​ല​വി​ൽ ആ​ദ്യ സോ​ണി​ലെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 101 വീ​ടു​ക​ളു​ടെ ബി​ൽ​ഡിം​ഗ് സെ​റ്റ് ഒൗ​ട്ട്, 84 വീ​ടു​ക​ളു​ടെ ഉ​ത്ഖ​ന​നം, 36 വീ​ടു​ക​ളു​ടെ ഫൂ​ട്ടിം​ഗ് കോ​ണ്‍​ക്രീ​റ്റ്, 27 വീ​ടു​ക​ളു​ടെ സ്റ്റം ​കോ​ളം, എ​ട്ട് വീ​ടു​ക​ളു​ടെ ബീ​മു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റ്, ആ​റ് വീ​ടു​ക​ളു​ടെ കോ​ളം കോ​ണ്‍​ക്രീ​റ്റ് എ​ന്നി​വ​യും പൂ​ർ​ത്തി​യാ​യി.

അ​തി​ജീ​വി​ത​ർ​ക്കാ​യി 105 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ മാ​തൃ​ക വീ​ട് കാ​ണാ​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​റ​മെ നി​ര​വ​ധി ആ​ളു​ക​ളും എ​ത്തു​ന്നു​ണ്ട്. എ​ൽ​സ്റ്റ​ണി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ഏ​ർ​പ്പെ​ടു​ത്തി 2025 ഡി​സം​ബ​ർ 31 ന​കം ടൗ​ണ്‍​ഷി​പ്പി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് 2026 ജ​നു​വ​രി​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റും.

പൊ​തു​സൗ​ക​ര്യ​ങ്ങ​ളോ​ടു​ കൂ​ടി ടൗ​ണ്‍​ഷി​പ്പ്

വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം പൊ​തു​ജ​ന ആ​രോ​ഗ്യ കേ​ന്ദ്രം, മാ​ർ​ക്ക​റ്റ്, ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ, അ​ങ്ക​ണ​വാ​ടി, പ​ബ്ലി​ക് ടോ​യ്ല​റ്റ്, ലാ​ൻ​ഡ്സ്കേ​പ്പിം​ഗ്, ചെ​ക്ക് ഡാം, ​സ്മാ​ര​കം, ദു​ര​ന്ത നി​വാ​ര​ണ കേ​ന്ദ്രം, ഓ​പ്പ​ണ്‍ എ​യ​ർ തി​യേ​റ്റ​ർ, ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, പൂ​ന്തോ​ട്ടം, മെ​റ്റീ​രി​യ​ൽ ശേ​ഖ​ര​ണ സൗ​ക​ര്യം,

യു​ജി കേ​ബി​ളിം​ഗ് സ്ട്രീ​റ്റ് ലൈ​റ്റിം​ഗ്, പാ​ല​ങ്ങ​ളും ക​ൽ​വ​ർ​ട്ടു​ക​ളും, ഇ​ന്‍റ​ർ​ലോ​ക്ക് ന​ട​പ്പാ​ത​ക​ൾ എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ങ്ങു​ന്നു​ണ്ട്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മു​ൻ​പു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണ് പ​രി​ശോ​ധ​ന ലാ​ബി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ