വോട്ടർപട്ടിക അട്ടിമറിക്കാൻ ശ്രമം: ജില്ല കളക്ടർ അന്വേഷിക്കണമെന്ന്
1585325
Thursday, August 21, 2025 5:53 AM IST
മാനന്തവാടി: ഒഴക്കോടി പുതിയകണ്ടി ഉന്നതിനിവാസികളുടെ വോട്ടു നീക്കം ചെയ്തത് കളക്ടർ അനേഷിക്കണമെന്ന് ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഒഴക്കോടി 31-ാം വാർഡിലെ നിരവധി പേരുടെ വോട്ട് പ്രാദേശിക സിപിഎം നേതവിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റാൻ അപേക്ഷ കൊടുത്തു. അതുപ്രകാരം ഹിയറിംഗിനെത്തിയപ്പോഴാണ് ഉന്നതിയിലെ നിവാസികൾക്ക് ഇക്കാര്യം അറിയാൻ കഴിഞ്ഞത്.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട ഉന്നതിനിവാസികളുടെ വോട്ടവകാശം നിഷേധിക്കാൻ കൂട്ടൂനിന്നവരെ എസ്സി, എസ്ടി ആക്ട്പ്രകാരം മനുഷ്യവകാശ ലഘംനത്തിന് കേസ് എടുക്കണമെന്നും പ്രസ്തുത നിവാസികൾക്ക് വോട്ടുചെയ്യുന്നതിനുള്ള സഹചര്യം ഉണ്ടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സുമാരാമൻ, ജില്ല ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിധീഷ് ലോകനാഥ്, സനീഷ് ചിറക്കര, ഷിംജിത്ത് കണിയാരം, ഗിരീഷ് ഒഴകോടി എന്നിവർ പ്രസംഗിച്ചു.