കർഷകമിത്രം ഓണക്കിറ്റ് പുറത്തിറക്കി
1585715
Friday, August 22, 2025 5:47 AM IST
സുൽത്താൻ ബത്തേരി: കർഷക മിത്രം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി മിത്ര പ്രൊഡക്ഷൻ എന്ന പേരിൽ ഓണക്കിറ്റ് പുറത്തിറക്കി. 14 ഇനങ്ങൾ അടങ്ങിയ കിറ്റിനു 760 രൂപയാണ് വില. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് കിറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തു.
കർഷകമിത്രം ചെയർമാൻ പി.എം. ജോയി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ്, കർഷകമിത്രം ഉപരക്ഷാധികാരി കാദർ പട്ടാന്പി,
ഡയറക്ടർമാരായ ഡോ.പി. ലക്ഷ്മണൻ, കെ.പി. യൂസഫ് ഹാജി, വി.പി. വർക്കി, വിഷ്ണു വേണുഗോപാൽ, വി.എം. വർഗീസ്, പ്രഫ.താര ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.