ക​ൽ​പ്പ​റ്റ: ന​ഗ​ര​ത്തി​ലെ ആ​ദ്യ​കാ​ല സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​രി​ക​ളെ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മാ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കെ. ​കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, മൊ​യ്തീ​ൻ രാ​ജാ​ധാ​നി, കെ.​എം.​എ​ച്ച്. ഹം​സ, അ​ബ്ദു​ൾ നാ​സ​ർ രാ​ജ​ധാ​നി, ഹം​സ പാ​റോ​ൽ, ഹ​ക്കീം, മോ​യി​ൻ​കു​ട്ടി പൊ​ന്ന​റ, അ​സൈ​നാ​ർ ഫാ​ഷ​ൻ, ഹം​സ ക​ന​കം എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

എ​കെ​ജി​എ​സ്എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ഹാ​രി​സ് മ​ല​ബാ​ർ, ഇ. ​ഹൈ​ദ്രു,സി​ദ്ദി​ഖ് സി​ന്ദൂ​ർ, ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.