കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണമെന്ന്
1584281
Sunday, August 17, 2025 5:56 AM IST
കൽപ്പറ്റ: ദുർഗിൽ ബജ്റംഗ്ദൾ നേതാക്കളുടെ സമ്മർദത്തിനുവഴങ്ങി മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണമെന്ന് ജനതാദൾ-എസ് നിയോജകമണ്ഡലം പ്രവർത്തക കണ്വൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.പി. വർക്കി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥൻ, ബി. രാധാകൃഷ്ണപിള്ള, അനൂപ് മാത്യു, കെ.എസ്. മോഹനൻ, സൈഫുള്ള വൈത്തിരി, സി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.