നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു
1584283
Sunday, August 17, 2025 5:56 AM IST
മൂലങ്കാവ്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലയണ്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് സി. രാമകൃഷ്ണൻപതാക ഉയർത്തി. ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ പി.കെ. വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്ലബ് സെക്രട്ടറി എം.പി. സുധീഷ്, സി.ആർ. മനോജ്, വി.ജി. സോമൻ, ശ്യാം സുന്ദർ, പി.കെ. ജോഷി, ജോയി ജോസഫ്, അനൂപ്, രാജൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിന് ലയയണ്സ് ക്ലബ് നൽകിയ ഷുഗർ ബോർഡ് പ്രിൻസിപ്പൽ ടി.കെ. പ്രഷിബ, ഹെഡ്മാസ്റ്റർ അശോകൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കൽപ്പറ്റ: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ദേശീയപതാക ഉയർത്തി. പി.പി. ആലി, ടി.ജെ. ഐസക്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ബിനു തോമസ്, ആയിഷ പള്ളിയാൽ, ഡിന്േറാ ജോസ്, പ്രഭാകരൻ, സതീഷ് കുമാർ, സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
പാപ്ലശേരി: മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് വി.എം. സെയ്തലവി പതാക ഉയർത്തി. റിയാസ് ഫൈസി പാപ്ലശേരിസന്ദേശം നൽകി. കെ.സി മൂസ, ഹുസൈൻ ഫൈസി, നൗഷാദ് അലി, ഹുസൈൻ പുള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് മാത്യു മത്തായി ആതിര പതാക ഉയർത്തി സന്ദേശം നൽകി. ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ പി.എ. ഷാജിമോൻ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ഷിബിൻ, വനിതാവിംഗ് യൂണിറ്റ് പ്രസിഡന്റ് ഷാരി ജോണി എന്നിവർ പ്രസംഗിച്ചു.
ജോസ് കുന്നത്ത്, കെ. ജോസഫ്, ബാബു രാജേഷ്, സലീൽ പൗലോസ്, പി.എം. പൈലി, കെ.വി. ജോണ്, ബിജു പൗലോസ്, ഹാരിസ്, സജി വർഗീസ്, ശിവദാസ്, പ്രഭാകരൻ, സുജിത്ത്, പ്രസന്നകുമാർ, വേണുഗോപാൽ, കെ.വി. റഫീഖ് എന്നിവർ നേതൃത്വം നൽകി. പായസ വിതരണം നടത്തി.
സുൽത്താൻബത്തേരി: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഡി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ് ബാബു പഴുപ്പത്തൂർ അധ്യക്ഷത വഹിച്ചു.
ഉമ്മർ കുണ്ടാട്ടിൽ, സക്കരിയ മണ്ണിൽ, നൗഫൽ കൈപ്പഞ്ചേരി, കുന്നത്ത് അഷറഫ്, സഫീർ പഴേരി, ടി. എൽ. സാബു, ഇന്ദ്രജിത്ത്, ശാലിനി രാജേഷ്, മധു സെബാസ്റ്റ്യൻ, ടി.ടി. ലൂക്കോസ്, അസീസ് മാടാല, ഷമീർ മാണിക്യം, ഷിജു എളങ്ങമറ്റം, രാധ രവീന്ദ്രൻ, സി.എ. ഗോപി, സണ്ണി ചൂരിമല, വൈ. രഞ്ജിത്ത്, സാജു പൂമല, ജോർജ് നൂറനാൽ, കെ.പി. സാമുവൽ, ശാലി ജോസഫ്, ജിജി അലക്സ്, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നിസി അഹമ്മദ് ക്ലാസെടുത്തു.
കൽപ്പറ്റ: സിപിഐ(എംഎൽ) ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ പുതിയ സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തി. രാജ്യത്ത് വർഗീയതയും ജനാധിപത്യ ധ്വംസനവും വർധിക്കുന്നതിൽ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു ധർണ. സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. പി.വി. തോമസ് അധ്യക്ഷത വഹിച്ചു. കെ .ബാലസുബ്രഹ്മണ്യൻ, എം. ചുരളി, എസ്.എ. അറുമുഖൻ എന്നിവർ പ്രസംഗിച്ചു.
ഒ.പി. ചന്ദ്രമോഹൻ സ്വാഗതവും കെ. വാസുദേവൻ നന്ദിയും പറഞ്ഞു.
തരുവണ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി.കെ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ജെ. ജെസി, ഹെഡ്മാസ്റ്റർ എം. മുസ്തഫ, നാസർ സാവാൻ, കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.
വെള്ളമുണ്ട: എയുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ. മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ, മുൻ എച്ച്എം സി. ജ്യോതി, പി. അഷ്റഫ്, വി.എം റോഷ്നി, പി. അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ടയർ വർക്കേഴ്സ് അസോസിയേഷൻ കേരള മേഖല കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തിൽ വിമുക്തഭടൻ കേണിച്ചിറ പുതുപ്പറന്പിൽ ജോസിനെ ആദരിച്ചു. ജോസ് ദേശീയപതാക ഉയർത്തി.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.പി. ബാലകൃഷ്ണൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, മേഖല സെക്രട്ടറി പി.പി. അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
കോട്ടത്തറ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് സി.സി. തങ്കച്ചൻ പാർട്ടി ഓഫീസിന് മുന്പിൽ ദേശീയപതാക ഉയർത്തി. സുരേഷ്ബാബു വാളൽ, പി.എസ്. മധു, വി.കെ. ശങ്കരൻകുട്ടി, പി.ഇ. വിനോജ്, ദാസൻ വലിയകുന്ന്, പ്രകാശൻ കരിഞ്ഞകുന്ന് എന്നിവർ പ്രസംഗിച്ചു.
പിണങ്ങോട്: പീസ് വില്ലേജിൽ സ്വാതന്ത്ര്യദിനത്തിൽ ജനറൽ മാനേജർ ഹാരിസ് അരിക്കുളം പതാക ഉയർത്തി സന്ദേശം നൽകി. ഓപ്പറേഷൻസ് മാനേജർ വിപിൻ മാത്യു, പിആർഒ കെസിയ മരിയ, എച്ച്ആർ അനീഷ, കെയർഹോം ഇൻ ചാർജ് അബ്ദുള്ള പച്ചൂരാൻ, ഫിസിയോതെറാപ്പി ഇൻ ചാർജ് ജോഷിൻ ജോയി, പീസ് വില്ലേജ് കുടുംബാംഗങ്ങളായ കെ.സി ഹംസ, സുൽഫത്ത് എന്നിവർ പ്രസംഗിച്ചു.
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് പതാക ഉയർത്തി. എടവക പഞ്ചായത്ത് അംഗം ജംഷീറ ഷിഹാബ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവും മുൻ ഹെഡ്മാസ്റ്ററുമായ എൻ.വി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. എംപിടിഎ പ്രസിഡന്റ് സീനത്ത് ബീരാളി, അധ്യാപിക എം.ജെ. ബിന്ദു, പ്രോഗ്രാം കമ്മിറ്റി കണ്വീനർ അനീഷ് ജോർജ്, സ്കൂൾ ഡെപ്യൂട്ടി ലീഡർ അലോന ബിനോയി എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യസമരചരിത്രത്തിലെ വിവിധ ഏടുകൾ കോർത്തിണക്കി ദൃശ്യാവിഷ്കാരം നടത്തി. ദേശഭക്തിഗാന പശ്ചാത്തലത്തിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. പായസ വിതരണം നടന്നു. അധ്യാപകർ, പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ,സ്കൂൾ പാർലമെൻറ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: ഓഫ് റോഡ് ക്ലബ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. ടൗണിൽനിന്നു ഇരുളത്തേക്ക് സന്ദേശ വാഹന റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ശോഭന സുകു, വാർഡ് അംഗങ്ങളായ മണി പാന്പനാൽ, അനിൽ സി. കുമാർ, ക്ലബ് ഭാരവാഹി ഗെയ്റ്റർ പുൽപ്പള്ളി എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പഴശിരാജാ കോളജിൽ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ എൻ.കെ. റിഷിൻലാൽ, ഫാത്തിമ സന, വി.ജി. കൃഷ്ണനന്ദ എന്നിവർ വിജയികളായി. ചരിത്ര വിഭാഗം അധ്യാപകൻ ഡോ.പി. രാജേഷ് മത്സരം നിയന്ത്രിച്ചു. സമാപനച്ചടങ്ങിൽ ഫാ.ജോർജ് കാലായിൽ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.ഫാ.ചാക്കോ ചേലംപറന്പത്ത്, ഡോ.ജോഷി മാത്യു, ഡോ.റാണി എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുന്താണി ഗവ.എൽപി സ്കൂളിൽ സ്വാതന്ത്ര്യസമരചരിത്രത്തിലൂടെ ഒരു യാത്രപരിപാടി സംഘടിപ്പിച്ചു.
കുട്ടികൾ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ എത്തുകയും പരിചയപ്പെടുത്തുകയും ചെയ്തു. ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും മറ്റും കുട്ടികളുടെ മനസിൽ പതിയുന്ന വിധത്തിലാണ് അവതരണം നടന്നത്. ഹരിത കർമസേനാംഗങ്ങളായ സുമയ്യ, ലാലി എന്നിവരെ വിദ്യാർഥി പ്രതിനിധികൾ ആദരിച്ചു. പഞ്ചായത്ത് അംഗം ജയ മുരളി, പ്രധാനാധ്യാപകൻ എം.ടി. ബിജു, പിടിഎ പ്രസിഡന്റ് അനു എസ്. കുമാർ, സ്കൂൾ ലീഡർ ഡാൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
മാനന്തവാടി: ലിറ്റിൽ ഫ്ളവർ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനാധ്യാപിക ഷീന യോഹന്നാൻ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് അജി കോളോണിയ അധ്യക്ഷത വഹിച്ചു. കാട്ടിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക പി. സബ്രീയ ബീഗം പതാകയുയർത്തി.
ഹയർ സെക്കഡറി സീനിയർ അധ്യാപകൻ പി.എ. ഷാജു അധ്യക്ഷത വഹിച്ചു. തൃശിലേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ എ.പി. ഷിജ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് കെ. സക്കീർ അധ്യക്ഷത വഹിച്ചു. കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പി.എ. ഷാജു പതാക ഉയർത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബ്രീജേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഗൂഡല്ലൂർ: നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉൗട്ടി ഗവ.കോളജ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു ദേശീയ പതാക ഉയർത്തി. പരേഡിൽ അവർ സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ പോലീസ് മേധാവി എം.എസ്. നിഷ, സബ് കളക്ടർ അഭിലാഷ കൗർ, ഡിഎഫ്ഒ ഗൗതം തുടങ്ങിയവർ പങ്കെടുത്തു.
ഗൂഡല്ലൂർ ആർഡിഒ ഓഫീസിൽ ആർഡിഒ ഗുണശേഖരൻ പതാക ഉയർത്തി. പഞ്ചായത്ത് യൂണിയൻ ഓഫീസിൽ ബിഡിഒ സുബ്രഹ്മണി, തഹസിൽദാർ ഓഫീസിൽ തഹസിൽദാർ മുത്തുമാരി, നഗരസഭാ ഓഫീസിൽ ചെയർപേഴ്സൻ പരിമള, ഉൗട്ടി നഗരസഭാ ഓഫീസിൽ ചെയർപേഴ്സൻ വാണീശ്വരി,
പന്തല്ലൂർ താലൂക്ക് ഓഫീസിൽ തഹസിൽദാർ സിറാജുന്നീസ, ഓവാലി പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ചിത്രാദേവി, ദേവർഷോല പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് വള്ളി, ഗൂഡല്ലൂർ ഗവ.കോളജിൽ പ്രിൻസിപ്പൽ സുഭാഷിണി, തെപ്പക്കാട് ആന ക്യാന്പിൽ മുതുമല കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വിദ്യ എന്നിവർ പതാക ഉയർത്തി.
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി പതാക ഉയർത്തി സന്ദേശം നൽകി.
പിടിഎ പ്രസിഡന്റ് ബിജേഷ് കോയിക്കാട്ടിൽ, എംപിടിഎ പ്രസിഡന്റ് സോണിയ പതിക്കൽ, സീനിയർ അസിസ്റ്റന്റ് പി.ഡി. മോളി, മേഴ്സി ജോസഫ് എന്നിവർ പ്രസംഗിച്ചു. പി.വി. മാത്യു, ഡെന്നി സണ്ണി, സിസ്റ്റർ മഞ്ജു ജോണ്, അനിഷ, എം.സി. ഷെല്ലിമോൾ, ലിൻഷ, നീതു എന്നിവർ നേതൃത്വം നൽകി.