ദുരന്തബാധിതർക്ക് സഹായധനം നൽകി
1584099
Friday, August 15, 2025 6:18 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് കനറ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു.
ഗ്രീൻഗേറ്റ് ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ.ആർ.എസ്. അയ്യർ അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് സർക്കിൾ ഓഫീസ് ജനറൽ മാനേജർ കെ.എസ്. പ്രദീപ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ,
ജില്ലാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. രാമകൃഷ്ണൻ, പി. ബാലകൃഷ്ണൻ, എ.പി. കുഞ്ഞാമു, എ.കെ. ശോഭ, ടി.സി. പ്രഭാകരൻ പി.ജെ. ജോയി എന്നിവർ പ്രസംഗിച്ചു.