എംജെഎസ്എസ്എ സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
1584610
Monday, August 18, 2025 6:05 AM IST
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസനത്തിന്റെ സുവർണ ജൂബിലി ലോഗോ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പി.വി. ഏലിയാസ്, ഫാ. ജയിംസ് കുര്യൻ, ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ.ബിജുമോൻ ജേക്കബ്, ടി.വി. സജീഷ്, ഇ.പി. ബേബി, പി.എം. രാജു, അനിൽ ജേക്കബ്, ജോണ്‍ ബേബി തുടങ്ങിയവർ പങ്കെടുത്തു.