’കിസാൻ രത്ന’ പദ്ധതിയുമായി എൻഎഫ്പിഒ
1584607
Monday, August 18, 2025 6:05 AM IST
പുൽപ്പള്ളി: കർഷക കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ’കിസാൻ രത്ന’ പദ്ധതിക്കു നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ(എൻഎഫ്പിഒ)രൂപം നൽകിയതായി ചെയർമാൻ ഫിലിപ്പ് ജോർജ്, ചീഫ് കോ ഓർഡിനേറ്റർ തോമസ് മിറർ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ എൻ.യു. വിത്സണ്, ചാരിറ്റി കണ്‍വീനർ കെ.പി. ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംഘടനയിലെ അംഗങ്ങൾ മരണപ്പെട്ടാൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകുന്നതാണ് പദ്ധതി. പദ്ധതി പ്രാബല്യ പ്രഖ്യാപനം 21ന് രാവിലെ 8.45ന് ടൗണിലെ എൻഎഫ്പിഒ ഓഫീസിൽ നടത്തും.
സംഘടനയിൽ കുടിശികയില്ലാത്ത മുഴുവൻ അംഗങ്ങൾക്കും പദ്ധതിയിൽ ചേരാം. ഓരോ അംഗവും കരുതൽ ധനമായി 2,000 രൂപ നൽകണം. അംഗങ്ങൾ മരണപ്പെടുന്പോൾ 1,000 രൂപ വീതം അടയ്ക്കണം. ഓർഗനൈസേഷൻ ഭരണസമിതിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.