പുൽപ്പള്ളിയിൽ പ്രത്യേക ഗ്രാമസഭ ചേർന്നു
1584284
Sunday, August 17, 2025 5:56 AM IST
പുൽപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു. പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോളി നരിതൂക്കിൽ, ശ്രീദേവി മുല്ലയ്ക്കൽ, എം.ടി. കരുണാകരൻ, പഞ്ചായത്തംഗങ്ങളായ അനിൽ സി. കുമാർ, മണി പാന്പനാൽ, ഉഷ ബേബി എന്നിവർ പ്രസംഗിച്ചു.