സ്വാതന്ത്ര്യദിനാഘോഷം നടത്തി
1584606
Monday, August 18, 2025 6:05 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി ’ഒപ്പം’ആദിവാസി ഉപജീവന സഹായ പദ്ധതിയുടെയും ചെന്പട്ടി ട്രൈബൽ വായനശാലയുടെയും ആഭിമുഖ്യത്തിൽ ചെന്പട്ടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാകഉയർത്തൽ, സ്വാതന്ത്ര്യദിന ക്വിസ്മത്സരം, പത്താംക്ലാസ് ജയിച്ചവർക്ക് അനുമോദനം, ഫുട്ബോൾ ഷൂട്ട്ഒൗട്ട് എന്നിവ നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു.
ചെന്പട്ടി ലൈബ്രറി പ്രസിഡന്റ് കെ.സി. രമേശ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി.എസ്. സുജിന, യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് ഡോ.കെ.എസ്. അജിത്, റിസർച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ്, ശ്രുതി പവിത്രൻ എന്നിവർ പ്രസംഗിച്ചു. ചെന്പട്ടി വായനശാല ബാലവേദി പ്രസിഡന്റ് അർച്ചന ചന്ദ്രൻ സ്വാഗതവും എം. മണി നന്ദിയും പറഞ്ഞു.
മാനന്തവാടി: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി പായോട് യൂണിറ്റിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഓർഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികളുടെ കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, മധുര വിതരണം എന്നിവ നടന്നു. ഷിനു പായോട്, സി. ഷഫീഖ്, ജോയ്സി ഷാജു, ശശികുമാർ, ബേസിൽ വർഗീസ്, എയ്ഞ്ചൽ ബെന്നി, അൽന മരിയ, അമ്ന ഫാത്തിമ, അന്ന വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
കന്പളക്കാട്: യോഗക്ഷേമസഭ ഏച്ചോം ഉപസഭ സ്വാതന്ത്യദിനം ആഘോഷിച്ചു. ഉപസഭ പ്രസിണ്ടന്റ് പി. വിഷ്ണു നന്പൂതിരി പതാക ഉയർത്തി. പൊതുസമ്മേളനം സംസ്ഥാന സമിതി അംഗം ഈശ്വരൻ മാടമന ഉദ്ഘാടനം ചെയ്തു. പുതില്ലം വിഷ്ണു നന്പൂതിരി അധ്യക്ഷം വഹിച്ചു. കല്ലന്പളളി നാരായണൻ നന്പൂതിരി, മാടമന ശങ്കരനാരായണൻ നന്പൂതിരി എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അഗ്നി-രക്ഷാനിലയത്തിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ആപ്താമിത്ര അംഗങ്ങൾ ചൂരൽമലയിലെ ബെയ്ലി പാലം ശുചീകരിച്ചു. അയഞ്ഞ നട്ടുകൾ മുറുക്കി.
അഗ്നി-രക്ഷാനിലയത്തിൽ ദേശീയപതാക വന്ദനത്തിനുശേഷം സ്റ്റേഷൻ ഓഫീസർ അർജുൻ കെ. കൃഷ്ണയുടെ നേതൃത്വത്തിലാണ് സിവിൽ ഡിഫൻസ് ആപ്തമിത്ര അംഗങ്ങൾ ചൂരൽമലയിൽ എത്തിയത്. സിവിൽ ഡിഫെൻസ് കോ ഓർഡിനേറ്റർ ശറഫുദ്ദീൻ, ജില്ലാ വാർഡൻ ഉണ്ണിക്കൃഷ്ണൻ, പോസ്റ്റ് വാർഡൻ സർനാസ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ബബിത മുട്ടിൽ എന്നിവർ നേതൃത്വം നൽകി. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെത്തുടർന്ന് കരസേന നിർമിച്ചതാണ് ബെയ്ലി പാലം.
എടപ്പെട്ടി: ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ പതാക ഉയർത്തി. എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിലേക്ക് റാലി നടത്തി. പൊതുസമ്മേളനം മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി. ഖദീജ അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയർമാൻ എൻ. സന്തോഷ്, എൻ.പി. ജിനേഷ്കുമാർ, എം. റുബീന, കെ.ജി. ദാക്ഷായണി, എം.എച്ച്. ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ആർ. കീർത്തി, അമൃത മോഹൻ, വിജി ജിജിത്ത്, ജിൻസി അനു, വിനീത സുജിത്ത്, കെ.കെ. റഷീദ്, സി.വി. ശശികുമാർ, ജ്യോതികുമാർ, ജെയിൻ ആന്റണി, കെ.പി. പ്രദീശൻ എന്നിവർ നേതൃത്വം നൽകി. ദേശഭക്തിഗാനാലാപനം, ദൃശ്യാവിഷ്കാരം, പായസ വിതരണം എന്നിവ നടന്നു.
ചെന്നലോട്: ജിയുപി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് ബിനു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. ജയരത്നം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. നസീറ, പിടിഎ, എസ്എംസി, എംപിടിഎ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ നടന്നു.