എട്ടുനോന്പ്: സ്വാഗതസംഘം രൂപീകരിച്ചു
1584280
Sunday, August 17, 2025 5:56 AM IST
സുൽത്താൻ ബത്തേരി: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോന്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ആഘോഷത്തിന്റെയും നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.
ഇതിനുചേർന്ന യോഗത്തിൽ വികാരി ഫാ.ബേബി ഏലിയാസ് കാരകുന്നേൽ, സഹവികാരി ഫാ.എൽദോ അന്പഴത്തിനാംകുടി, ട്രസ്റ്റി ഷാജു താമരച്ചാലിൽ, സെക്രട്ടറി സോബി ഏബ്രഹാം ഓലപ്പുരക്കൽ, ജോയിന്റ് സെക്രട്ടറി മേരി ഓണശേരി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ഇടവക മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്(രക്ഷാധികാരി),
ഫാ.ഗീവർഗീസ് മേലേത്ത്(ചെയർമാൻ), ഷെവ.കെ.പി. തോമസ്, ഷെവ.ഒ.എം. ജോർജ് ഓലപ്പുരയ്ക്കൽ, ഷെവ.വർഗീസ് ദാനിയേൽ കാരാവള്ളി(വൈസ് ചെയർമാൻമാർ), പൗലോസ് പാണംപടിക്കൽ(ജനറൽ കണ്‍വീനർ), ഷാജു താമരച്ചാലിൽ, സോബി ഏബ്രഹാം ഓലപ്പുരയ്ക്കൽ, മേരി ഓണശേരി, സോജൻ കെ. അവറാച്ചൻ കൈതാരത്ത്, മത്തായി കക്കാട്ടുപുത്തൻപുരയിൽ, സ്വപ്ന കല്ലാപ്പാറ, റെജി പൂത്തേത്തുകുടി, ഐസി മേലേത്ത്(കണ്‍വീനർമാർ),
ഫാ.ജോസഫ് പള്ളിപ്പാട്ട്, ഫാ.ലിജോ തന്പി ആനികാട്ടിൽ(സബ് കമ്മിറ്റി ചെയർമാൻമാർ)എന്നിവരെ തെരഞ്ഞെടുത്തു.