ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി
1584098
Friday, August 15, 2025 6:18 AM IST
കൽപ്പറ്റ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സിഎസ്ടി ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ സ്വീകരണം നൽകി. കൽപ്പറ്റയിൽനിന്നു ചൂരൽമലയിലേക്ക് നടന്ന റാലിയെ ജില്ലാ സൈക്ലിംഗ് ടീം അംഗങ്ങൾ അനുഗമിച്ചു.
കണ്ണൂർ എസ്ഡിസി കമാൻഡിംഗ് ഓഫീസർ കേണൽ പരംവീർ നഗൽ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സലിം കടവൻ, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളംകുളം, അർജുൻ തോമസ്, അയ്ഫ മെഹറിൻ, മാത്യു, മുഹമ്മദ് റോഷൻ എന്നിവർ നേതൃത്വം നൽകി.