അമ്മമാർക്ക് ക്ലാസ് നടത്തി
1584278
Sunday, August 17, 2025 5:56 AM IST
പുൽപ്പള്ളി: കുടുംബ നവീകരണ വർഷത്തിന്റെ ഭാഗമായി ശിശുമല ഉണ്ണീശോ ദേവാലയത്തിൽ മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ അമ്മമാർക്ക് ക്ലാസ് നൽകി. വികാരി ഫാ.ബിജു മാവറ ഉദ്ഘാടനം ചെയ്തു. മാതൃവേദി യൂണിറ്റ് പ്രസിഡന്റ് മെറിൽ അധ്യക്ഷത വഹിച്ചു.
കുടുംബജീവിതത്തിന് മാനസിക പൊരുത്തം എന്ന വിഷയത്തിൽ മാനന്തവാടി ബയോവിൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഫാ.റജീഷ് കറുത്തേടത്ത് ക്ലാസെടുത്തു.
സിസ്റ്റർ മെർലിൻ എസ്എബി എസ്, സിമി തറയിൽ, ജോളി മണ്ണുംപുറത്ത്, ബീന മുട്ടനോലിൽ എന്നിവർ നേതൃത്വം നൽകി. ബയോവിൻ കറി പൗഡറുകൾ, പയർ ഉത്പന്നങ്ങൾ എന്നിവയുടെ പരിചയപ്പെടുത്തലും വിപണനവും നടന്നു.