പ്രതിസന്ധികൾക്ക് നടുവിലും ചാരുത ചോരാതെ കർഷക ദിനാഘോഷം
1584604
Monday, August 18, 2025 6:05 AM IST
തരിയോട്: പഞ്ചായത്ത് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷകദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി.ജി. ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്‍, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, സെക്രട്ടറി എം.പി. രാജേന്ദ്രൻ, എം.ടി. ജോണ്‍, ഷാജി വട്ടത്തറ, കെ. ബാലകൃഷ്ണൻ, എ.ഡി. ജോണ്‍, രാധ മണിയൻ, കെ. അനീഷ് കുമാർ, ബെന്നി തെക്കുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
കർഷകരായ കെ.ജെ. മനോജ്, വർഗീസ് ഓലപ്പുരക്കൽ, ജോബിൻ ജോർജ്, വി.ജെ. മാത്യു, സി.വി. കുഞ്ഞിരാമൻ, പൗലോസ് കൊച്ചുകുളത്തിങ്കൽ, ഷാജു മണിയൻമാക്കിൽ, വിനോദ്കുമാർ, എ.വി. ആന്റണി, ഉമൈമത്ത് പുനത്തിക്കണ്ടി, എൻ.സി. ചെറിയാൻ, ബേബി സെബാസ്റ്റ്യൻ, എം.സി. ബാലൻ, വിദ്യാർഥി കർഷക ജെ.എൻ. ഇസ, ക്ഷീരകർഷകൻ സിബി ഏബ്രഹാം എന്നിവരെ ആദരിച്ചു. മധുരവിതരണവും കലാപരിപാടികളും നടത്തി. കൃഷി ഓഫീസർ അനു ജോർജ് സ്വാഗതവും അഗ്രോ ക്ലിനിക് കണ്‍വീനർ ബേബി മൂത്തേടത്ത് നന്ദിയും പറഞ്ഞു.
നൂൽപ്പുഴ: പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത് കർഷകരെയും വിദ്യാർഥി കർഷകനെയും ആദരിച്ചു. കൃഷി അസി.ഡയറക്ടർ എ.ആർ. ചിത്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാ പഞ്ചായത്തംഗം അമൽ ജോയി, മിനി സതീശൻ, പുഷ്പ അനൂപ്, എം.ബി. അഖില, ജയചന്ദ്രൻ, ദിനേശൻ, ജയ, പൗലോസ് കല്ലുമുക്ക്, ഷാരിസ്, എം.ആർ. ശശിധരൻ, അവറാൻ, ശിവദാസൻ അന്പലക്കുണ്ട് എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ വി.കെ. ആരണ്യ സ്വാഗതവും അസി.കൃഷി ഓഫീസർ പി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ കൃഷിഭവൻ കർഷക ദിനാഘോഷം ബത്തേരി വ്യാപാരി ഭവൻ ഹാളിൽ നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. വികസനകാര്യ ചെയർപേഴ്സണ്‍ ലിഷ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ എം.എസ്. അജിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സാലി പൗലോസ്, ടോം ജോസ്, സുൽത്താൻ ബത്തേരി നഗരസഭയിലെ കൗണ്‍സിലർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര കുരുമുളക് സമിതി ഭാരവാഹികൾ, കൃഷി ഓഫീസർ അസിസ്റ്റന്റ് പി.കെ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. കർഷകർ, വിദ്യാർഥികൾ, പാടശേഖരം സമിതി, കുരുമുളക് സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പുൽപ്പള്ളി: പനമരം കിസാൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേകാടിയിൽ കാർഷികോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. അന്പലവയൽ കെവികെ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.വി.വി. രാജൻ കർഷകദിന സന്ദേശം നൽകി. ഘോഷയാത്ര, സെമിനാർ, ഫാം വിസിറ്റ്, കന്പളനാട്ടി, മികച്ച കർഷകരെ ആദരിക്കൽ, ഫ്ളാഷ് മോബ് തുടങ്ങിയവ നടന്നു. കെ.വി. ജോണി, എ.എസ്. ബാബു, എം.ഡി. തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടിക്കുളം: തിരുനെല്ലിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക ദിനം ആഘോഷിച്ചു. കർഷകരെ ആദരിക്കൽ, സെമിനാർ എന്നിവ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സുശീല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി എന്നിവർ കർഷകരെ ആദരിച്ചു. ബാബു ജോസ് പുള്ളോലിൽ സെമിനാറിന് നേതൃത്വം നൽകി.
മാനന്തവാടി: എടവക കൃഷിഭവന്റെ നേതൃത്വത്തിൽ കല്ലോടിയിൽ കർഷദിനം ആഘോഷിച്ചു. സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ ഉരലിൽ നെല്ല് കുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ കെ.ജി. സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, വിനോദ് തോട്ടത്തിൽ, കെ. വിജയൻ, കെ.വി. വിജോൾ, എച്ച്.ബി. പ്രദീപ്, കെ.പി. സിറാജ്, എസ്. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരെ ആദരിച്ചു. കാർഷിക സെമിനാറും കർഷക സൗഹൃദ സദസും നടത്തി.
കൽപ്പറ്റ: ഒയിസ്ക ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷകദിനം ആഘോഷിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ.അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി റിട്ട.ഡപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ സന്ദേശം നൽകി. കർഷകൻ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു. അഡ്വ.എസ്.എ. നസീർ, സി.കെ. സിറാജുദ്ദീൻ, എം. ഉമ്മർ, ലിലിയ തോമസ്, എൽദോ ഫിലിപ്പ്, ഡോ.ടി.സി. അനിത, ഷംന നസീർ, നിഷ ദേവസ്യ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തിൽ കർഷകദിനം ആഘോഷിച്ചു. ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. എസ്. മൂസ, പി.വി. ജോർജ്, പാത്തുമ്മ, കൃഷി ഓഫീസർ ആര്യ, വിപിൻ വേണുഗോപാൽ, വി.ആർ. പ്രവീജ്, അബ്ദുൾ ആസിഫ്, കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി എന്നിവർ പ്രസംഗിച്ചു. വിവിധ വാർഡുകളിൽനിന്നുള്ള കർഷകരെ ആദരിച്ചു.
വിദ്യാർഥി കർഷകനെ ആദരിച്ചു
സുൽത്താൻ ബത്തേരി: വിദ്യാർഥി കർഷക അവാർഡ് നേടിയ അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർഥി ജോയൽ ലിജോയെ കർഷകദിനത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗണ്‍സിലർ കെ.സി. യോഹന്നാൻ മെമന്റോ കൈമാറി. മുൻസിപ്പൽ കൗണ്‍സിലർ പ്രജിത രവി, ജിഷ എം. പോൾ, അയന ആൻ മേരി, ലിജോ, പി. ജാസ്മിൻ, വിദ്യാർഥികളായ ആദിലക്ഷ്മി, ആരുഷ്, ആദിദേവ്, അബിധാരണി, ലിയ ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ എം.എസ്. അജിൽ സ്വാഗതം പറഞ്ഞു.